ആലപ്പുഴ : ഗർഡർ അപകടത്തെത്തുടർന്ന് തുറവൂർ- അരൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ തുറവൂർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തൈക്കാട്ടുശേരി വഴിയും എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ അരൂർ ക്ഷേത്രം കവല വഴി കിഴക്കോട്ടും വഴിതിരിച്ച് വിട്ടു. അപകടമുണ്ടായ സ്ഥലം പൂർണമായും പൊലീസ് സംരക്ഷണത്തിലാണ്. ഉയരപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തുകൂടി ഭാരവാഹനങ്ങൾ കടത്തിവിടരുതെന്ന് നേരത്തേ തീരുമാനം എടുത്തിരുന്നെങ്കിലും അധികൃതർ നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് കർശനമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |