
ചേർത്തല: ചേർത്തല സഹകരണ കോളേജ് ജംഗ്ഷന് സമീപം ആറുവരിപ്പാത നിർമ്മാണ സ്ഥലത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ ഇവിടെ തലകീഴായി മറിഞ്ഞു.കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ 7.30 ടെ ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു .ഇവിടെ ദിവസേന അപകടങ്ങളുണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
പണി പൂർത്തിയായ റോഡിലൂടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ നിർമ്മാണം നടക്കുന്ന സ്ഥലത്തെ അവസ്ഥ അറിയുന്നതിന് മുമ്പ് തന്നെ അപകടത്തിൽപ്പെടുകയാണ്. നിർമ്മാണം നടക്കുന്ന ഭാഗത്ത് റോഡിന്റെ ഭാഗം താഴ്ത്തിയിട്ടിരിക്കുകയാണ്. വീതിയുള്ള ഭാഗത്ത് നിന്ന് പെട്ടെന്ന് വീതി കുറഞ്ഞ ഭാഗത്തേയ്ക്ക് വാഹനങ്ങൾ എത്തുമ്പോൾ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |