
കുട്ടനാട് : രാമങ്കരി പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ സെക്രട്ടറി ഭാമദേവിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു 2,3,4,8,9,12 വാർഡ് സ്ഥാനാർത്ഥികളായ സോജൻ സേവ്യർ, ഷീനാമ്മ മാത്യു, സേതുലക്ഷ്മി, ജയചന്ദ്രൻ, ബാലകൃഷ്ണൻ, പി. റ്റി മോഹനൻ എന്നിവരാണ് പത്രിക സമർപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് റ്റി. കെ അരവിന്ദാക്ഷൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം. ആർ സജീവ്, മണ്ഡലം പ്രസിഡന്റ് സജീവ് രാജേന്ദ്രൻ, ഒ ബി സി മോർച്ച സെക്രട്ടറി സുഭാഷ്, മഹിളാമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സംഗീത , പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി രഞ്ചു രവികുമാർ എന്നിവർക്കൊപ്പമെത്തിയായിരുന്നു പത്രികാ സമർപ്പണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |