ആലപ്പുഴ : പ്രത്യേക തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശമനുസരിച്ച് എന്യുമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെന്ററുകൾ ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ഇന്ന് മുതൽ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ സേവനവും വോട്ടർ പട്ടികകളുടെ ലഭ്യതയും ഉറപ്പുവരുത്തും. സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |