ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് അംഗീകൃത വീഡിയോഗ്രഫി സംഘടനകളിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി ക്വട്ടേഷൻ ക്ഷണിച്ചു. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെയായിരിക്കും വീഡിയോഗ്രഫി ചെയ്യേണ്ടത്. ക്യാമറ, വീഡിയോഗ്രാഫർ എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ക്താട്ട് ചെയ്യേണ്ടത്. താൽപര്യമുള്ളവർ നവംബർ 24ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ആലപ്പുഴ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0477 2251801, 8547610045, 9633499858.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |