
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിൽ പുഴാരത്തു രവീന്ദ്രനും ഭാര്യ റാണിയും ചേർന്ന് വീട്ടുവളപ്പിൽ കൃഷി ചെയ്ത വാഴക്കുലകളുടെ വിളവെടുപ്പ് അഡ്വ. എം. സന്തോഷ് കുമാർ നിർവഹിച്ചു. കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, ശശികല, രവീന്ദ്രൻ റാണി എന്നിവർ പങ്കെടുത്തു. മന്ത്രി പി.പ്രസാദ് ചേർത്തല മണ്ഡലത്തിൽ
ആവിഷ്‌കരിച്ച കരപ്പുറം വിഷന്റെ ഭാഗമായി ലഭിച്ച ഗ്രാൻഡ് നൈൽ ഇനത്തിൽപ്പെട്ട വാഴവിത്താണ് കൃഷി ചെയ്തത്.
ഇരുപതോളം കുലകളാണ് ലഭിച്ചത്. ഇരുപത്തിയഞ്ചു മുതൽ
മുപ്പത്തഞ്ച് കിലോയോളം തുക്കം വരുന്നതാണ് കുലകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |