ആലപ്പുഴ: ശബരിമല തീർത്ഥാടനത്തിനൊരുങ്ങുന്നവർ ആവശ്യമായ മുന്നൊരുക്കം നടത്തണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ പറഞ്ഞു. മലയ്ക്ക് പോകുന്ന ഓരോ ഭക്തനും ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.
ശാരീരിക ക്ഷമത ഉറപ്പുവരുത്താൻ ദിവസവും 30-40 മിനുട്ടെങ്കിലും വ്യായാമം ചെയ്യണം. നടക്കുന്നത് ഏറ്റവും നല്ല വ്യായാമം. പടികൾ കയറിയിറങ്ങി വ്യായാമം ചെയ്യുന്നതും നല്ലതാണ്.പരസ്പ്‌പരം അറിയുന്നവർ ചേർ ചേർന്ന് ചെറു സംഘങ്ങളായി യാത്ര ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കൊരുങ്ങും മുമ്പ് വൈദ്യപരിശേധന നടത്തുന്നത് ഗുണകരമായിരിക്കും. രക്തസമ്മർദം, രക്തത്തിലെ ഷുഗർനില, ഹൃദയാരോഗ്യം ഇവ വിലയിരുത്തണം.
ഹൃദയാഘാതമുള്ളവർ, ആൻജിയോപ്ലാസ്റ്റി- ബൈപാസ് സർജറിക്ക് വിധേയരായി ട്ടുള്ളവർ തുടങ്ങി ഹ്യദയാരോഗ്യം ദുർബലമായവർ മലചവിട്ടിക്കയറാതെ ഡോളികളെ ആശ്രയിക്കുന്നതാണ് ഉചിതം.
അമിത ക്ഷീണം തോന്നിയാൽ വിശ്രമിക്കണം
മരുന്നുകളെന്തെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ ഡോക്‌ടറുടെ കുറിപ്പടി കരുതണം. കഴിക്കുന്ന മരുന്നുകൾ കൊണ്ടുപോകണം.
പനി,തലവേദന,ഛർദ്ദി,വയറിളക്കം തുടങ്ങി യാത്രയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊണ്ടുപോകണം
മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ ഡ്രസ് ചെയ്യാനാവശ്യമായ ബാൻഡേജ്, പ്ലാസ്റ്റർ, പഞ്ഞി, ആൻറിബയോട്ടിക് ലേപനങ്ങൾ എന്നിവ കരുതണം
അപസ്മാരമുള്ളവർ രാത്രികാലങ്ങളിലെ യാത്രയും ഉറക്കമിളപ്പും ഒഴിവാക്കണം. ഉറക്കമൊഴിയുന്നത് ശക്തമായ അപസ്മാരബാധയ്ക്ക് കാരണമാകും
കഴിയുന്നതും ഒഴിഞ്ഞ വയറുമായി അല്ലെങ്കിൽ ലഘുവായ എന്തെങ്കിലും കഴിച്ച ശേഷം മലകയറുക. വെള്ളം ആവശ്യത്തിന് കുടിക്കണം
മലകയറ്റം അടിവെച്ചടിവെച്ച് സാവധാനത്തിലായിരിക്കണം. ആവശ്യത്തിന് വിശ്രമിച്ച് ശാന്തചിത്തനായി യാത്ര തുടരണം. അമിത വേഗം നന്നല്ല
മലകയറുമ്പോൾ ശ്വാസം മുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ അവഗണിക്കരുത്. വിശ്രമിക്കുക.
ആശ്വാസം കിട്ടിയില്ലെങ്കിൽ അടുത്തുള്ള മെഡിക്കൽ സെന്ററിൽ നിന്ന് വൈദ്യ സഹായം തേടുക
പ്രമേഹമുള്ളവർക്ക് മലകയറ്റത്തിനിടയിൽ രക്തത്തിലെ ഗ്ലൂക്കോസ് താഴാനിടയുണ്ട്. അമിത ക്ഷീണം, വിളർച്ച, തലകറക്കം എന്നിവയാണ് സൂചനകൾ
ഉടൻ തന്നെ ശരീരത്തിന് വിശ്രമം നൽകി കഴിക്കാനായി ഗ്ലൂക്കോസോ പഞ്ചസാര കലക്കിയ വെള്ളമോ നൽകാവുന്നതാണ്
ആസ്ത്മയുടെ പ്രശ്നങ്ങളുള്ളവർ ഇൻഹേലറുകൾ കരുതണം. കാനനപാതയ്ക്കിരുവശവുമായി ക്രമീകരിച്ചിട്ടുള്ള ഓക്സിജൻ പാർലറുകളെയും സമീപിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |