
തുറവൂർ: അടഞ്ഞ് കിടന്ന കടയുടെ പുറം ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച നാല് യുവാക്കൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് 14 വാർഡിൽ തിരുമാലഭാഗം പുതുവൽ നികത്ത് വീട്ടിൽ പി.വി വിനയൻ (19) ,തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16 വാർഡിൽ വീട്ടിൽ ജയ് മോൻ എന്ന നികർത്തിൽ വീട്ടിൽ എൻ.ടി വർഗീസ് (19) ,തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14 വാർഡിൽ തട്ടാമ്പിയിൽ വൈശാഖ് രാജു (21) ,തുറവൂർ പഞ്ചായത്ത് 14 വാർഡിൽ തിരുമല ഭാഗം മക്കിത്തറ വീട്ടിൽ അശ്വിൻ ദേവ് (19) എന്നിവരാണ് പിടിയിലായത്. കടയുടെ പുറത്ത് സ്ഥാപിച്ചിരുന്ന 6,000 വിലമതിക്കുന്ന മോട്ടോർ ആണ് പ്രതികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കടയിൽ നിന്ന് പൊലീസ് മോട്ടോർ വീണ്ടെടുത്തു.
കുത്തിയതോട് എസ്.എച്ച്.ഒ അജയ് മോഹന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബജിത്ത്ലാൽ,വേണുഗോപാൽ,സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്,രഞ്ജിത്ത്, പ്രവീൺ, രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |