
ആലപ്പുഴ: മറ്റു ജില്ലകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് ആലപ്പുഴയിലെത്തുന്ന വനിതകൾക്കായി താമസസൗകര്യം ഒരുങ്ങുന്നു. സംസ്ഥാന വനിത, ശിശു വികസന വകുപ്പാണ് ഹോസ്റ്റൽ നിർമ്മാണ പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴ ഉൾപ്പടെ എട്ട് ജില്ലകളിലായി 10 ഹോസ്റ്റലുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ആലപ്പുഴയിലും ഇടുക്കിയിലും രണ്ട് വീതം ഹോസ്റ്റലുകളാണ് നിർമ്മിക്കുക. ജില്ലയിൽ മാവേലിക്കരയിലും പാണ്ടനാടുമാണ് ഹോസ്റ്രൽ വരുന്നത്. സർക്കാർ പദ്ധതിയായതിനാൽ സ്വകാര്യ ഹോസ്റ്റലുകളെക്കാൾ വിശ്വാസ്യത ഉണ്ടാകുമെന്നതാണ് പ്രത്യേകത. മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കും വിധമുള്ള ക്രമീരണങ്ങളാണ് നടക്കുന്നത്. വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എട്ട് ഹോസ്റ്റലുകളിൽ മൂന്നെണ്ണം അപ്പാർട്ട്മെന്റ് മാതൃകയിലാണ് നിർമ്മിക്കുന്നത്. ഇത് രണ്ടും അപ്പാർട്ട്മെന്റുകളാണ്. ഒരു ഹോസ്റ്റലിന് 12 കോടിയാണ് നിർമ്മാണ ച്ചെലവ്. ആകെ 120 കോടിവേണ്ടിവരും. അഞ്ച് നിലകളായിട്ടാണ് നിർമ്മിക്കുന്നത്. തനിച്ചോ, രണ്ടുപേർക്കോ, മൂന്നു പേർക്കോ താമസിക്കാൻ കഴിയുന്ന അപ്പാർട്ട്‌മെന്റ് സൗകര്യം ഇവിടെയുണ്ടാകും. വനിതാ വികസന കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. മറ്റിടങ്ങളിൽ സാധാരണ ഹോസ്റ്റൽ മാതൃകയിലാണ്. നിർമിക്കുന്നത് ഹൗസിംഗ് ബോർഡാണ്. പത്ത് കേന്ദ്രങ്ങളിലായി ആകെ ആറുനൂളോളം പേർക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടാകും. കെട്ടിടനിർമ്മാണത്തിന് ആദ്യഗഡുവായി 79.20 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാകും ബാക്കിയുള്ള തുക ലഭിക്കുക.
ആലപ്പുഴയിൽ രണ്ട്
തിരുവനന്തപുരം: ബാലരാമപുരം, പത്തനംതിട്ട: റാന്നി, ആലപ്പുഴ: മാവേലിക്കര, പാണ്ടനാട്, കോട്ടയം:ഗാന്ധിനഗർ, ഇടുക്കി: ചെറുതോണി, വാഴത്തോപ്പ്, തൃശൂർ: മുളങ്കുന്നത്തുകാവ്, കണ്ണൂർ: മട്ടന്നൂർ, കോഴിക്കോട്.
ആകെ ചെലവ്: 120 കോടി
ഒരെണ്ണത്തിന്: 12 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |