
ചേർത്തല: സംസ്‌ക്കാരയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്ന അഡ്വ.നി ക്ലോവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. ചേർത്തല അഴിക്കോടൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ്, പ്രദീപ് കൊട്ടാരം,കെ.കെ.ജഗദീശൻ,ജോസ് ആറുകാട്ടി,തണ്ണീർമുക്കം ഷാജി,പി കെ. സെൽവരാജ്,കമലാസനൻ വൈഷ്ണവം,തുറവൂർ സുലോചന,ഭദ്ര വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |