
മുഹമ്മ: കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എഴുപത് ശതമാനം സീറ്റുകളിൽ യു ഡി എഫ് വിജയിക്കുമെന്ന്
എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ബ്ലോക്കുതല തിരഞ്ഞെടുപ്പു സമ്മേളനവും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എം. എസ്. ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. ബി.ബാബുപ്രസാദ്, എ.എ.ഷുക്കൂർ, എം.ജെ.ജോബ്, ബി.ബൈജു, അഡ്വ.ത്രിവിക്രമൻ തമ്പി, കിഷോർ ബാബു, ഹാമിദ് ആശാൻ, പി.രാമചന്ദ്രൻ, പി.തമ്പി, അഡ്വ.എം.രവീന്ദ്രദാസ്, കെ.വി. മേഘനാദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |