
കായംകുളം : രക്തം തളം കെട്ടികിടന്ന മുറി, അറ്റുവീണ വിരലുകൾ.... കൊലപാതകവിവരം അറിഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയവർ കണ്ടത് നടുക്കുന്ന ഈ കാഴ്ചയാണ്. നിരവധി വെട്ടുകളേറ്റ് നടരാജന്റെ തലയും മുഖവും കൈകളും തകർന്നിരുന്നു.വിരലുകൾ അറ്റ് നിലത്ത് കിടന്നു. നാട്ടുകാരിൽ ചിലരാണ് അതെടുത്ത് പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. .
സിന്ധുവിന്റെ മുഖത്ത് നിരവധി വെട്ടുകളേറ്റിരുന്നു. കൈയും വിരലുകളും വെട്ടേറ്റ് തൂങ്ങി. നാട്ടുകാരെത്തുമ്പോൾ വേദനയാൽ അലറിക്കരയുകയായിരുന്നു സിന്ധു. നടരാജന്റെ ശ്വാസം അപ്പോഴേക്കും നിലച്ചിരുന്നു.
മുറിയിലേക്ക് ഓടിക്കയറിയ പലരും പൈശാചികദൃശ്യങ്ങൾ കണ്ട്പിൻവാങ്ങി. മനോധൈര്യം സംസരിച്ചെത്തിയ ഏതാനും പേരാണ് തുണിയിൽ പൊതിഞ്ഞ്കെട്ടി നടരാജനെയും സിന്ധുവിനെയും ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |