
അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിന് കോൺഗ്രസ്സ് സർക്കാർ കുത്തകകൾക്ക് അനുവാദം നൽകിയതിന്റെ ചുവട് പിടിച്ചാണ് ബി.ജെ.പി നിലവിൽ വൻ കോർപ്പറേറ്റുകളുടെ കപ്പലുകൾക്ക് അനുവാദം നൽകുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് .അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ .കെ .ജയന്റെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു.എച്ച് .സലാം എം. എൽ .എ ,ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഇ.കെ. ജയൻ , വി. മോഹൻദാസ് , പ്രദീപ് കൂട്ടാല , സി. ഷാംജി, എ. ഓമനക്കുട്ടൻ, വി .സി. മധു , ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനർത്ഥി ഹസീനാ ഹാരീസ്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി യു. രാജുമോൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |