ആലപ്പുഴ :കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ഉൾപ്പെടെ നിരവധി സംഘടനകളും ഇലപ്പുള്ളി പഞ്ചായത്തിലെ ജനങ്ങൾ ഒന്നാകെ ആവശ്യപ്പെട്ടിട്ടും മദ്യനിർമ്മാണശാലാ നിർമ്മാണവുമായി സർക്കാർ മുന്നോട്ടുപോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു ഇപ്പോൾ ഉണ്ടായിരിക്കുന്ന കോടതി വിധി ജനാഭിലാഷം കണക്കിലെടുത്ത് സർക്കാർ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി അംഗീകരിക്കാതെ അഹങ്കാരത്തോടു കൂടി മദ്യ ഉല്പാദന കേന്ദ്രം ആരംഭിക്കുവാനാണ് സർക്കാർ തീരു മാനിക്കുന്നതെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |