
അമ്പലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്നിക്ക് കോളേജിലെ സപ്തദിന എൻ .എസ്. എസ് ക്യാമ്പിന് തുടക്കമായി. "യുവത ശ്രമതയുടെ സമഗ്രതക്ക് വേണ്ടി" എന്ന മുദ്രാവാക്യമുയർത്തി ക്രിസ്മസ് ദിനം വരെ നീളുന്ന ക്യാമ്പ് എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തിൽ ആരംഭിച്ച ക്യാമ്പിൽ പ്രിൻസിപ്പാൾ ഫാ. ജയിംസ് ദേവസ്യ അദ്ധ്യക്ഷനായി. കാർമ്മൽ പോളിടെക്നിക് കോളേജ് ചെയർമാൻ ഫാ. തോമസ് ചൂളപ്പറമ്പിൽ, ഐ. ഇ .ഡി .സി നോഡൽ ഓഫീസർ ഫ്രാൻസിസ് അഗസ്റ്റിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രോഗ്രാം ഓഫീസർ ടിനു സ്കറിയ, വോളണ്ടിയർ സെക്രട്ടറി റെന്നി ഫിലിപ്പ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എസ് .സീത സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |