ആലപ്പുഴ : 2025 ജൂണിലെ വിജ്ഞാപന പ്രകാരം നടന്ന കെടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കാറ്റഗറി 2, 3 വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന 22 നും കാറ്റഗറി 1, 4 വിഭാഗത്തിന്റെ പരിശോധന 23 നും നടക്കും. പരീക്ഷാർഥികൾ അന്നേ ദിവസം യോഗ്യത സംബന്ധിച്ച അസ്സൽ രേഖകൾ സഹിതം രാവിലെ 10.30നും വൈകിട്ട് 4.30നും ഇടയിലുള്ള സമയത്ത് ഹാജരാകേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |