
അമ്പലപ്പുഴ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന എൻ. എസ് .എസ് ക്യാമ്പിന് തുടക്കമായി. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി .അരുൺ കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ .ആർ .കണ്ണൻ, ജി .അശോക് കുമാർ, ജനപ്രതിനിധികളായ അനിൽ പാഞ്ചജന്യം, സിനി ഷിഹാബ്, സ്നേജിത രതീഷ്, എ .ആർ. ഹരികൃഷ്ണൻ, ക്ലസ്റ്റർ കൺവീനർ ആർ. ബിന്ദു, കുഞ്ചുപിള്ള സ്കൂൾ പ്രിൻസിപ്പൽ ബി .ആർ .പ്രീത, ആർ. നാരായണൻ, എം .മഹേഷ് എന്നിവർ സംസാരിച്ചു. മോഡൽ സ്കൂൾ പ്രിൻസിപ്പൽ കെ. എച്ച്. ഹനീഷ്യ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |