
ആലപ്പുഴ : വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ബാഹുലേയൻ കാക്കാഴം രചിച്ച ഇവിടെ വിരിയും സ്വപ്നങ്ങൾ എന്ന നോവലിന്റെ പ്രകാശനം, സ്കൂൾ വിദ്യാർഥികൾക്ക് ആർട്ടിസ്റ്റ്.എസ്.എൽ. ലാരിയസ് അനുസ്മരണ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനവും പുസ്തകപ്രകാശനവും ചലച്ചിത്രസംവിധായകൻ പോൾസൺ നിർവഹിച്ചു. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷനായി. ഗുരുദയാൽ ആദ്യകോപ്പി ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകനായ ബി.ജോസുകുട്ടി പുസ്തകാവലോകനം നിർവഹിച്ചു. കലാസാഹിത്യരംഗത്ത് സമഗ്രസംഭാവനയ്ക്കുളള ആദരവ് അനിൽ അറപ്പയിലിന് മുൻ ഗവ. പ്ലീഡർ അഡ്വ.സീമ രവീന്ദ്രൻ സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |