കലവൂർ: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കലവൂർ സമുറായി കബഡി അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കബഡി ജൂനിയർ (ആൺകുട്ടികളുടെ) ചാമ്പ്യൻഷിപ്പ് ഇന്ന് പകൽ എട്ട് മുതൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കും. 75 കിലോഗ്രാമിന് താഴെ ശരീര ഭാരമുള്ളവരും 18.01.2007 ന് ശേഷം ജനിച്ചവരുമായിരിക്കണം. താൽപര്യമുള്ളവർ രാവിലെ എട്ടിന് മുമ്പ് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9645939732, 9645354243
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |