
ആലപ്പുഴ: ജില്ലാപഞ്ചായത്ത്, കുടുംബശ്രീ ജില്ലാമിഷൻ, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്, ഡി.ടി.പി.സി ആലപ്പുഴ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മാരാരി ബീച്ച് ഫെസ്റ്റിന്റ ലോഗോ പ്രകാശനം സംഘാടക സമിതി ചെയർമാനും എം.എൽ.എയുമായ പി.പി.ചിത്തരഞ്ജൻ നിർവഹിച്ചു. 2026 ജനുവരി 2 വരെയാണ് ഫെസ്റ്റ് . കുടുംബശ്രീ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള, പ്രഗത്ഭർ അണിനിരക്കുന്ന കലാ പരിപാടികൾ എന്നിവ ബീച്ച് ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, എസ്. രാധാകൃഷ്ണൻ കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മ സേന അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |