ആലപ്പുഴ: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരംഭിക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4വെൽനെസ്' ക്യാമ്പയിന്റെ മുന്നോടിയായുള്ള പ്രചാരണ ജാഥയ്ക്ക് ചെങ്ങന്നൂരിൽ ഇന്ന് സ്വീകരണം നൽകും. രാവിലെ ഒമ്പതിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ തുടങ്ങുന്ന ക്യാമ്പയിന്റെ മുന്നോടിയായി കാസർകോട് നിന്നാണ് പ്രചരണ ജാഥ ആരംഭിച്ചത്. കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് ആരോഗ്യ സന്ദേശം നൽകും. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. കോശി എൻ. പണിക്കർ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡോ. കെ.എസ്. അനീഷ്, ജില്ല മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. ജിജി ജോൺ, ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സുമേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. അനന്ത്, ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |