മാന്നാർ: സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ രണ്ട് സി.പി.എം വനിതാ അംഗങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ബി.ജെ.പിയിലും കലാപക്കൊടി ഉയർത്തുന്നു. സോഷ്യൽ മീഡിയകളിൽ നേതൃത്വത്തിനെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങൾക്കിടയിലും ഇതേ ചൊല്ലി ഭിന്നത രൂക്ഷമായതായി അറിയുന്നു. മാന്നാർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബി.ജെ.പി സഹായത്തോടെ എൽ.ഡി.എഫി ന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച് പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നൽകിയതിന് പകരമാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി ക്ക് സി.പി.എം വോട്ട് ചെയ്തതെന്നും സോഷ്യൽ മീഡിയയിലൂടെ ആരോപണമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |