
തിരുവനന്തപുരം:കഴിഞ്ഞ തിങ്കളാഴ്ച പാപ്പനംകോട് ഭാഗത്തുവച്ച് 325 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാംകോട്ട് വാടകയ്ക്ക് താമസിക്കുന്ന വരുൺ വി.ജി ആണ് (29) നേമം പൊലീസിന്റെ പിടിയിലായത്.
ഇതേ കേസിൽ മുമ്പ് അറസ്റ്റിലായ കരകുളം സ്വദേശി അഫ്സലിന് നാഗർകോവിൽ നിന്ന് കഞ്ചാവ് കടത്താൻ സഹായിക്കുന്നതിനായി ഇയാൾ മറ്റൊരു വാഹനത്തിലുണ്ടായിരുന്നു. ഇയാളെ ശനിയാഴ്ച രാത്രി മേലാംകോട്ട് നിന്ന് പിടികൂടുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മനോജ്കുമാർ.കെ.വി,നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐ രജീഷ് വി.കെ,എസ്.ഐ.സുബിൻ,എസ്.സി.പി.ഒമാരായ വിനീത്,സജീവ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |