
അമ്പലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്സ് കലോത്സവം "മിന്നാരം " തുടങ്ങി. പുന്നപ്ര ഇ.എം.എസ് ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര നോർത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സ്വാഗതം പറഞ്ഞു. പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രശ്മി ഷിബു, പുന്നപ്ര നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എസ്, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. മത്സരം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |