
കൊല്ലം: അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ഡേറ്റ അപഹരിച്ച് തുടർ ഭരണത്തിനുവേണ്ടി പ്രചാരണം നടത്താൻ ഉപയോഗിച്ച സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് എസ്. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. സാജൻ, സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ എ. ഹാരിസ്, പ്രിൻസി റീന തോമസ്, വിനോദ് പിച്ചനാട്, ബിനോയ് ആർ.കല്പകം, ജില്ലാ ട്രഷറർ ജയകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സി.പി. ബിജുമോൻ, ഗ്ലീന, സംസ്ഥാന കൗൺസിൽ അംഗം ക്രിസ്റ്റഫർ, അജയകുമാർ, വരുൺ ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് സുജാത, ബിജു സ്റ്റീഫൻസൺ, ഇന്ദിരകുമാരി എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |