
അങ്കമാലി: റോജി എം.ജോൺ എം.എൽ.എയുടെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുന്ന 22-ാമത്തെ വീടിന്റെ ശിലാസ്ഥാപനം കറുകുറ്റി പഞ്ചായത്തിലെ പാറപ്പുറത്ത് റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ലതിക ശശികുമാർ, വാർഡ് മെമ്പർ കെ.കെ.ഗോപി, കരയാമ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, പഞ്ചായത്തംഗങ്ങളായ റിൻസി ഷൈജൻ, പി.ഐ.സഹദേവൻ, എൻ.വി.പോളി, നൈജോ ജോർജ്ജ്, ആന്റണി പാലാട്ടി, ഒ.വി.ദിലീപ് കുമാർ, അഡ്വ. ജിനോ കല്ലറയ്ക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |