
കൊച്ചി: ഇടക്കൊച്ചി അക്വിനാസ് കോളേജിൽ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അദ്ധ്യക്ഷനായി. മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ, വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, ഹരിത കേരള മിഷൻ കോർപ്പറേഷൻ കോ ഓർഡിനേറ്റർ നിസ നിഷാദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷ്ണി എലിസബത്ത്, വനിത സെൽ ജോയിന്റ് കോ ഓർഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |