
ചേർത്തല : അഭിഭാഷക ക്ഷേമനിധി 30ലക്ഷമാക്കി ഉയർത്തുക,പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ലോയേഴ്സ് കോൺഗ്രസ് ചേർത്തല കോടതിയിൽ വായമൂടികെട്ടി സമരം നടത്തി. അഡ്വ.കെ.ജെ.സണ്ണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ.പി.അനുരൂപ് അദ്ധ്യക്ഷനായി.ജി. അനിൽകുമാർ,തോമസ് ജോസഫ്,എം.ജി.ഷൺമുഖൻ,എം.ജെ.ജോസഫ്, വി.എൻ.ശുഭാംഗൻ,അബ്ദുൾനാസർ,ജാക്സൺമാത്യു,ബി.ബെന്നിലാൽ,ഗുരുദാസ്.എച്ച്.മല്ലൻ,ഡി.ദീപക്,സനജ,ടി.വി.ജയദേവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |