SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ക്ലാസ് ബഹിഷ്കരിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതി​ഷേധം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ : സമരം ചെയ്യുന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, ഒഴിവുകൾ നികത്തി മെഡിക്കൽ വിദ്യാർത്ഥികളെ സംരക്ഷിക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 200 ഓളം വിദ്യാർത്ഥികൾ കോളേജ് മുതൽ ആശുപത്രി വരെ പ്രകടനം നടത്തിയത്. തുടർന്ന് ഒ.പി ബ്ലോക്കിന് മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.ജി.എം.സി.ടി​.എ യൂണിറ്റ് പ്രസിഡന്റ് ഡോ.പി.എസ്.സജയ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയ ബേബി അദ്ധ്യക്ഷയായി.കെ.ജി.എം.സി.ടി.എ അംഗങ്ങളായ ഡോ.ശ്രീകാന്ത്, ഡോ.ബിന്ദു,വിദ്യാർത്ഥികളായ അഞ്ജന ജേക്കബ്, റാൽച്ചിം എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY