
അമ്പലപ്പുഴ: മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് വിരമിച്ച മത്സ്യ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം നിർവഹിച്ചു. മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി. ഷാംജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ആർ. രാഹുൽ, അംഗം എ .ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനീഷ്, അംഗം ടി .ഷാജി മോൻ, പഞ്ചായത്തംഗം ഷീജ നൗഷാദ്, മത്സ്യ സംസ്കരണതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ദേശീയ കൗൺസിൽ അംഗം യു. രാജുമോൻ, ഫിഷറീസ് ഓഫീസർ മേരി ചെറിയാൻ എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് പി .ആർ .കുഞ്ഞച്ചൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
