
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കുട്ടനാട് നിയോജകമണ്ഡലത്തിൽ 'മൊബൈൽ ഡെമോൺസ്ട്രേഷൻ ബോട്ട്' പര്യടനത്തിന് തുടക്കമായി. റോഡ് മാർഗ്ഗം എത്തിച്ചേരാൻ കഴിയാത്ത ഉൾനാടൻ പ്രദേശങ്ങളിലെ വോട്ടർമാർക്ക് വോട്ടിംഗ് രീതി നേരിട്ട് പരിശീലിക്കുന്നതിന് സജ്ജീകരിച്ച ബോട്ടിന്റെ പര്യടനം ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. കുട്ടനാട് താലൂക്ക് ഓഫീസിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ അഡീഷണൽ സി.ഇ.ഒ ടി.അനീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കുട്ടനാട്ടിലെ എല്ലാ പോളിംഗ് സ്റ്റേഷൻ പരിധികളിലും പ്രധാന കേന്ദ്രങ്ങളിലും എത്തിച്ചേരുന്ന മൊബൈൽ ബോട്ട് സംവിധാനം വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.