
ആലപ്പുഴ : ആര്യാട് ഭാർഗവൻ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായി. കൃപാസനം രംഗകലാപീഠത്തിൽ ചവിട്ട്നാടകം, പരിചമുട്ട്കളി എന്നിവയുടെ പരിശീലകനായി പ്രവർത്തിച്ചിരുന്നു. കേരള ഫോക് ലോർ അക്കാദമി പ്രസിദ്ധപ്പെടുത്തിയ ചവിട്ട്നാടകവിജ്ഞാനകോശത്തിന്റെ രചനാസഹായിയായിരുന്നു.
വിവിധ കാലഘട്ടങ്ങളിൽ ചവിട്ടുനാടക കലോത്സവം സംഘടിപ്പിക്കാൻ നേതൃത്വം നല്കി. ഫാ. വി.പി ജോസഫ് രചിച്ച ചവിട്ടുനാടകം സംഗീതവും സാഹിത്യവും, ബ്രിജീന ചവിട്ടുനാടകപഠനം, തീരദേശകലാ നിഘണ്ടു തുടങ്ങിയ കൃതികളുടെ രചനാസഹായിയായും പ്രവർത്തിച്ചു.ഏഷ്യൻ ഭാഷകളിലെ പ്രഥമ നാടകവിജ്ഞാനകോശം, പ്രഥമ ചലച്ചിത്രവിജ്ഞാനിക എന്നീ ബൃഹത് കൃതികൾ ഉൾപ്പടെ നാട്യകലാ സംബന്ധിയായ 28 കൃതികളുടെ രചയിതാവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |