SignIn
Kerala Kaumudi Online
Saturday, 25 April 2026 6.52 PM IST

ഗ്യാസിന് പകരം മാർഗം തേടി ഹോട്ടലുകൾ

Increase Font Size Decrease Font Size Print Page

ആലപ്പുഴ : പാചകവാതക ക്ഷാമം രൂക്ഷമായി ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചിടുന്ന സ്ഥിതി ഒഴിവാക്കാൻ ജില്ലയിൽ കോമൺ കിച്ചൺ എന്ന ആശയത്തെപ്പറ്റി അലോചിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുടമകൾ സന്നദ്ധരാണെങ്കിൽ ആശയം പ്രാവ‌ർത്തികമാക്കും.

ഇതിനിടെ, പാചകവാതക ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിൽ വിഭവങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. പൊറോട്ട, ദോശ എന്നിവ ലൈവായി ഇനി നൽകില്ല. പൊറോട്ടയും ദോശയും ചുട്ടുവയ്ക്കും. ചൈനീസ് ഭക്ഷണങ്ങൾ പല ഹോട്ടലുകളിലും പൂർണമായും നിറുത്തലാക്കി. ഇതിന് ഉയർന്ന തോതിൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുമെന്നതാണ് കാരണം. ഇൻഡക്ഷൻ കുക്കർ, വിറകടുപ്പ്, മണ്ണെണ്ണ സ്റ്റൗ, കുറ്റിയടുപ്പ് എന്നിവ പല ഹോട്ടലുകളിലും എത്തിച്ചുതുടങ്ങി. പഠനത്തിനായും ജോലി ആവശ്വത്തിനായും മറ്റ് ജില്ലകളിൽ നിന്ന് ജില്ലയിലെത്തി താമസിക്കുന്നവരാണ് ഹോട്ടലുകൾക്ക് പൂട്ടുവീണതോടെ കുടുങ്ങിയത്. പതിവായി പോയിരുന്ന ഹോട്ടലുകളും തട്ടുകടകളും പൂട്ടിയതോടെ ബ്രെഡും ബിസ്ക്കറ്റും വാങ്ങി കഴിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പലരും.

ആലപ്പുഴ കളക്ട്രേറ്റ് ക്യാന്റീനിന്റെ പ്രവർത്തനം ഇന്നലെ നിറുത്തി. സിലിണ്ടർ ലഭിച്ചാൽ മാത്രമേ തിങ്കളാഴ്ച പാചകം ആരംഭിക്കാനാവുകയുള്ളൂ. ഒന്നരമാസം മുമ്പാണ് കളക്ട്രേറ്റ് കാന്റീൻ പ്രവർത്തനമാരംഭിച്ചത്. വിറകടുപ്പിൽ പാചകം ചെയ്യുന്നതിന് എ.ഡി.എമ്മിൽ നിന്ന് അനുവാദം ചോദിക്കും.

കോമൺ കിച്ചണിലേക്ക് മാറാൻ ഒരുക്കം

 വിവിധ ഏരിയകൾ തിരഞ്ഞെടുത്ത് ഓഡിറ്റോറിയത്തിന്റെ അടുക്കള വാടകയ്ക്കെടുത്ത് ഒന്നിച്ച് ആഹാരം പാചകം ചെയ്ത് ഹോട്ടലുകൾ വീതംവച്ചെടുക്കാൻ നീക്കം

 ഉടമകളുമായി കൂടിയാലോചിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകുകയുള്ളുവെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

 ഇപ്പോൾ തന്നെ ഹോട്ടലുകളിൽ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിശ്ചിത സമയം മാത്രമേ ചായ ഉണ്ടാവു. എണ്ണക്കടികൾ പല ഹോട്ടലുകളും ഒഴിവാക്കി

 വിറകടുപ്പിൽ പാകം ചെയ്യാനാവുന്ന ഇഡലി, ഊണ്, ബിരിയാണി എന്നിവയാണ് മിക്ക ഹോട്ടലുകളിലും ഇപ്പോൾ വില്പന നടത്തുന്നത്.

ഇന്നലെ മാത്രം അടച്ച ഹോട്ടലുകൾ

60

സ്റ്റോക്കില്ല

ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് കെറ്റിൽ, എയർ ഫ്രൈയർ, മൈക്രോവേവ് ഓവൻ എന്നിവയ്ക്കെല്ലാം ഇപ്പോൾ കച്ചവടം കൂടി. മുമ്പ് ശരാശരി 15-20 ഇൻഡക്ഷൻ കുക്കറാണ് ഒരുമാസം വിറ്റിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 30ലധികം ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റത്. പലരും മുൻകൂട്ടി ഫോൺ വിളിച്ച് ബുക്ക് ചെയ്യുകയാണ്.

വിറക് അടുപ്പുകൾ ഉപയോഗിച്ച് ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടന നിർദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോമൺ അടുക്കളയെപ്പറ്റി ആലോചിക്കുന്നത്

-നാസർ ബി. താജ്, ജില്ലാ പ്രസിഡന്റ്

കെ.എച്ച്.ആർ.എ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.