ആലപ്പുഴ: ഓട്ടിസം / വിർച്ച്വൽ റിഹാബിലിറ്റേഷൻ സെന്ററിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 25ന് നടക്കും. പ്രായപരിധി 25- 35 മദ്ധ്യേ. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റിന് ബാച്ചിലർ ഇൻ ഒക്യൂപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പിസ്റ്റിന് ബാച്ചിലർ ഇൻ ഫിസിയോതെറാപ്പി എന്നിവയാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം അഭികാമ്യം. യോഗ്യത, പ്രായം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |