ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നാഷണൽ ആയുഷ് മിഷൻ മുഖേന അനുവദിച്ച ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിലുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും 15ന് നടക്കും. എൻ.സി.പി/സി.സി.പി (ഹോമിയോ) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 45 വയസ്. യോഗ്യതാ രേഖകളുടെയും തിരിച്ചറിയൽ രേഖകളുടെയും അസലും പകർപ്പും സഹിതം ആലപ്പുഴ ബീച്ച് റോഡിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ 15ന് രാവിലെ 11ന് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഫോൺ: 0477-2262609.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |