ചേർത്തല: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ചേർത്തല അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ സഹകാരി സംഗമം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്. സാബു സ്വാഗതം പറഞ്ഞു. എൻ.ആർ. ബാബുരാജ്, ടി.കെ. പ്രതുലചന്ദ്രൻ, ഡി. ബാബു, പി.എം. പ്രമോദ്, സി.കെ. മോഹനൻ, കെ. ദീപു എന്നിവർ സംസാരിച്ചു. ടി.കെ. പ്രതുലചന്ദ്രൻ (ചെയർമാൻ), എൻ.എസ്. ശിവപ്രസാദ് (വൈസ് ചെയർമാൻ), എ.എസ്. സാബു (കൺവീനർ) എന്നിവരടങ്ങിയ 30 അംഗ താലൂക്ക് തല സംരക്ഷണ സമിതിക്ക് രൂപം നൽകി. ആർ.ബി.ഐയെ മറയാക്കി സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഇന്ന് ആലപ്പുഴ ആദായ നികുതി ഓഫീസിന് മുന്നിലേക്ക് നടക്കുന്ന മാർച്ചിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |