ആലപ്പുഴ : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്കോ കേരള ചിക്കൻ (ചിൽഡ്- ഫ്രഷ് ഫ്രോസൺ ചിക്കൻ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ) വിൽപ്പന നടത്തുന്നതിന് ആലപ്പുഴ ജില്ലയിൽ ഏജൻസികളെ ക്ഷണിച്ചു. താല്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങൾ , ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കി വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ 31 ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം- 695024 എന്ന മേൽവിലാസത്തിലോ kspdc@yahoo.co.in, kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയക്കണം.ഫോൺ: 9495000921.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |