ആലപ്പുഴ : കാനറ ബാങ്ക് ഐ.ഐ.ടിയിലെ വിദ്യാർത്ഥിനികൾക്കായി നടത്തിയ സ്ത്രീ സ്വയരക്ഷാ പരിശീലനത്തിന്റെ സമാപന ചടങ്ങ് വനിത സെൽ ഇൻസ്‌പെക്ടർ സലീന ബീവി ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.ഐമാരായ സുലേഖ പ്രസാദ്, പി.എ.ആശ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജെ.അനിത., പി.പ്രീത , കെ.ഡി.ദീപ , സിവിൽ പൊലീസ് ഓഫീസറായ ഡി.ജ്യോതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സി.ബി.ഐ ഐ.ടി ഡയറക്ടർ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഫാക്കൽട്ടി പി.സോണിനാഥ്, സി.ബി.ഐ ഐ.ടി ട്രെയിനികളായ അയന ഡി, നയന എസ്. മനോഹരൻ, ശ്രീക്കുട്ടി എസ്., അനുഷ എസ്, ആതിര എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |