SignIn
Kerala Kaumudi Online
Thursday, 28 March 2024 6.32 PM IST

ജില്ലയ്ക്ക് ആശയും നിരാശയും പ്രതീക്ഷിച്ച ഫണ്ടുകൾ കിട്ടിയില്ല

budget

കൊച്ചി: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ രണ്ടാം ബഡ്‌ജറ്റ് എറണാകുളം ജില്ലയെയും കൊച്ചി നഗരത്തെയും തൊട്ടുതലോടിയെങ്കിലും പ്രതീക്ഷയ്ക്കനുസരിച്ച് ലഭിച്ചില്ലെന്ന് വിലയിരുത്തൽ. കൊച്ചി മെട്രോ രണ്ടാംഘട്ടം, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇടം ലഭിച്ചില്ല. സംസ്ഥാനത്തിന് ഏറ്റവും നികുതിവരുമാനം നൽകുന്ന കൊച്ചിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് വിലയിരുത്തപ്പെടുന്നു.

ജില്ലയ്ക്ക് ലഭിച്ചത്

കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കും. ഗ്രീൻ ഹൈഡ്രജൻ ദീർഘദൂര വാഹനങ്ങളിലും കപ്പലുകളിലും ഇന്ധനമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.

200 കോടി ചെലവിൽ നിർമിക്കുന്ന രണ്ടു ഹബുകളിൽ ഒന്നാണ് കൊച്ചിക്ക് ലഭിക്കുക. അനുവദിച്ച 20 കോടിയിൽ 10 കോടി കൊച്ചിക്ക് ലഭിച്ചേക്കും.

പുതിയ തൊഴിൽരീതി

വർക്ക് നിയർ ഹോം, കോമൺ ഫെസിലിറ്റി സെന്റർ, വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതികളുടെ പ്രയോജനം കൊച്ചിക്ക് ലഭിക്കും. ഇൻഫോപാർക്കിലും പരിസരങ്ങളിലും കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർക്ക് വർക്ക് നിയർ ഹോമിൽ പ്രയോജനം ലഭിക്കും.

വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിയും കൊച്ചിക്ക് നേട്ടമാകും. ആയിരക്കണക്കിന് വിദേശ, ആഭ്യന്തര സഞ്ചാരികൾ എത്തുന്ന കൊച്ചിയും ടൂറിസം കേന്ദ്രങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. വിനോദയാത്രയ്ക്കൊപ്പം ഓൺലൈനായി ജോലി ചെയ്യാനും കഴിയുന്ന സംവിധാനമാണിത്.

മൂന്നുവർഷം കൊണ്ട് ഒരു ലക്ഷം തൊഴിലിരിപ്പിടങ്ങൾ സൃഷ്ടിക്കുന്ന 1000 കോടി രൂപയുടെ പദ്ധതിക്ക് കൊച്ചി കേന്ദ്രമാകാൻ അവസരം ലഭിക്കും.

ഏഴ് ടൂറിസം ഇടനാഴി പദ്ധതിയിലും ജില്ല ഉൾപ്പെടുമെന്നാണ് സൂചനകൾ. തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാൽ ഇടനാഴി, ഹിൽ ഹൈവേ ഇടനാഴി, റെയിൽവെ ഇടനാഴി എന്നിവ കൊച്ചിയുടെ സാദ്ധ്യതകളാണ്.

കൊച്ചിക്ക് മാസ്റ്റർ പ്ളാൻ

മാസ്റ്റർപ്ളാൻ തയ്യാറാക്കുന്ന നഗരങ്ങളിൽ കൊച്ചിയുമുണ്ട്. അന്താരാഷ്ട്ര കൺസൾട്ടന്റാകും പ്ളാൻ തയ്യാറാക്കുക. പൈതൃകമേഖലകളുടെ സംരക്ഷണം, കാൽനടയാത്രാ സൗകര്യം. പൊതുസ്ഥലങ്ങളും വിനോദസ്ഥലങ്ങളും മെച്ചപ്പെടുത്തുക, ശുചിത്വം ഉറപ്പാക്കുക എന്നിവ പ്ളാനിന്റെ ഭാഗമാകും. മൂന്നു നഗരങ്ങൾക്കുള്ള 100 കോടി രൂപയുടെ വിഹിതം കൊച്ചിക്ക് ലഭിക്കും.

കളക്ടറേറ്റിൽ സംസ്ഥാന ചേംബർ സ്ഥാപിക്കും. ആധുനിക ഐ.ടി. ഓഡിയോ, വീഡിയോ സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസാണ് പതിനായിരം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുക.

സ്ഥാപനങ്ങൾക്ക് ധനസഹായം

കാക്കനാട് ആസ്ഥാനമായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് 30 കോടി രൂപ

കൂത്താട്ടുകുളം ഇടയാറിലെ മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യയ്ക്ക് 13.50 കോടി രൂപ

മത്സ്യമേഖലാ പദ്ധതികളുടെ വിഹിതം

സമുദ്രകൃഷിയ്ക്കായി കൂടുകൾ നിർമിക്കാൻ കൊച്ചി ശാസ്ത്ര, ഫിഷറീസ് സർവകലാശാലകളുടെ പങ്കാളിത്തം

പൊക്കാളി കൃഷി മേഖലകളിൽ കൊഞ്ച് കൃഷി വ്യാപിപ്പിക്കുന്നതിലും ജില്ലയ്ക്ക് പങ്ക്

ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിലും വീടുകളും ഭവനസമുച്ചയങ്ങളും

ഇടമലയാർ ജലസേചന പദ്ധതിക്ക് 10 കോടി രൂപ

പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് ധനസഹായം

വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷന് സഹായം

ഇടമൺ കൊച്ചി വൈദ്യുത ലൈൻ പദ്ധതിക്ക് പാക്കേജ്

മുളയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സഹായം

പറവൂർ ചേന്ദമംഗലത്ത് കൈത്തറിഗ്രാമം സ്ഥാപിക്കാൻ 10 കോടി രൂപ

അമ്പലമേട്ടിലെ പെട്രോകെമിക്കൽ പാർക്ക് വികസിപ്പിക്കാൻ 44 കോടി രൂപ

കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കും

ചെറുകിട, സൂക്ഷ്‌മ, ഇടത്തരം വ്യവസായങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ കാക്കനാട്ട് കിൻഫ്രയുടെ അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കാൻ 5 കോടി

ഐ.‌‌ടിക്കും ആരോഗ്യത്തിനും പിന്തുണ

കൊച്ചി ഇൻഫോപാർക്ക് വികസനത്തിന് 35.75 കോടി രൂപ

കളമശേരിയിലെ സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി സഹായം

കളമശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിന് 70.52 കോടി രൂപ

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരിക്കും

2024 ലെ കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കാൻ 7 കോടി രൂപ

കൊച്ചി കാൻസർ ഗവേഷണ കേന്ദ്രത്തിന് 14.50 കോടി രൂപ

സർക്കാർ മെഡിക്കൽ കോളേജ് വികസനത്തിന് ധനസഹായം

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിന് ധനസഹായം

കുടിവെള്ളത്തിന് സഹായം

കൊച്ചി കോർപ്പറേഷനിൽ ജലവിതരണം മെച്ചപ്പെടുത്താൻ പദ്ധതിക്ക് ധനസഹായം

കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമസാക്ഷരതാ പരിപാടിക്ക് 50 ലക്ഷം രൂപ

കൊച്ചിക്ക് കിട്ടാത്തത്

മെട്രോ കാക്കനാട് നിർമ്മാണത്തിന് തുക

നഗരത്തിലെ വെള്ളക്കെട്ട് തീർക്കാൻ 30 കോടി

എം.കെ. സാനു ലിറ്റററി ഫെസ്റ്റിന് പിന്തുണ

ഉൾനാടൻ ജലപാതയിലെ എക്കലും ചെളിയും നീക്കാൻ പദ്ധതി

പത്മസരോവരം പദ്ധതി സർക്കാർ ഏറ്റെടുക്കുക

വനിതാക്ഷേമപദ്ധതികൾ പരിഗണിച്ചില്ല. പാവപ്പെട്ടവരെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കും. യാത്രാക്കൂലി, ചരക്കുനീക്കം എന്നിവയുടെ വർദ്ധനയ്ക്ക് ഇന്ധന സെസ് കാരണമാകുന്നത് ജനങ്ങളുടെ നടുവൊടിക്കും.

ജെബി മേത്തർ എം.പി.

പിന്നാക്കം നിൽക്കുന്ന മത്സ്യമേഖലയെ രക്ഷിക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഒന്നുമില്ല. പ്രതിസന്ധി രൂക്ഷമാക്കുകയേയുള്ളു. യാഥാർത്ഥ്യങ്ങളെ പരാമർശിക്കാത്ത ബഡ്‌ജറ്റാണ്.

ചാൾസ് ജോർജ്

പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി

ജനജീവിതം ദുസഹമാക്കുന്നതും ഭാവനാശൂന്യവുമാണ് ബഡ്‌ജറ്റ്. തീരദേശ മേഖലയെ പൂർണമായി അവഗണിച്ചു.

ജോസഫ് ജൂഡ്

സെക്രട്ടറി

ലാറ്റിൻ കാത്തലിക് കൗൺസിൽ

ജീവിക്കാൻ കേരളം വിടേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുന്ന ബഡ്‌ജറ്റാണ്. ഇന്ധനവില വർദ്ധനവിന് ന്യായീകരണിമില്ല.

ജോർജ് സ്റ്റീഫൻ

ജില്ലാ സെക്രട്ടറി

ആർ.എസ്.പി

വ്യവസായമേഖലയ്ക്ക് ആശ്വാസകരമായ ബഡ്‌ജറ്റാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നമനത്തിന് മുന്തിയ പരിഗണന ലഭിച്ചത് ഊർജം പകരും.

ബി.അജിത്കുമാർ

മാർക്കറ്റിംഗ് മാനേജർ

ട്രാക്കോ കേബിൾ കമ്പനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BUDGET KOCHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.