കൊച്ചി: സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് പെൻഷൻകാരോട് ഇ. പി.എഫ്.ഒ പ്രതികാരം ചെയ്യുകയാണന്ന് ഓൾ ഇന്ത്യാ ഇ.പി.എഫ്. മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പി.എഫ്.ഒ യുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കലൂർ പി.എഫ്. ഓഫീസിലേക്ക് പെൻഷൻകാരുടേയും കുടുംബാഗങ്ങളുടേയും മാർച്ച് സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.റഹ്മാൻ, എ.കെ. കിഷോർ, എസ്. ജലാലുദിൻ, മുഹമ്മദ് നഹാസ്, വിജിലൻ ജോൺ, കെ.എം.എ. റഷീദ്, എസ്. ജയകുമാർ, രാധാകൃഷ്ണൻ, ഡോ.വി. ജയചന്ദ്രൻ, എം. ദിനേശൻ, കെ.ബി. സത്യദേവൻ, കെ.എൻ.വി. ശർമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |