കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ലക്ഷദ്വീപ് ഓഫീസിന് മുന്നിൽ ധർണ നടത്താനൊരുങ്ങി മലയാളികളായ പെൻഷൻകാർ. 1958 മുതൽ 1970 വരെ ലക്ഷദ്വീപിൽ ജോലിയെടുത്ത ജീവനക്കാർക്ക് ഐലൻഡ് സ്‌പെഷ്യൽ പേ നല്കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരെ സംഘടന കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് സ്‌പെഷ്യൽ പേ ഓപ്‌റ്റഡ് പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അടുത്തമാസം കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും. 229 ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. വാർത്താസമ്മേളനത്തിൽ ജനറൽസെക്രട്ടറി ആർ. സദാശിവൻ നായർ, എം. കുഞ്ഞപ്പൻ, കെ. നാരായണൻ, എ. ഗോപി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |