കൊച്ചി: സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹനടപടികൾ അവസാനിപ്പിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു. എം.സി. പോൾസൺ, എഡ്വേർഡ് ഫോസ്റ്റസ്, വി. ജംഷീർ, ടിജോ തോമസ്, കെ.വി. മുഹമ്മദലി, പി.ജെ. ജോർജ്,കെ.എസ് അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |