തൃക്കാക്കര: ശാസ്ത്രം ജന നന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ എം. സ്വരാജ് നയിക്കുന്ന കേരള പദയാത്രയ്ക്ക് കാക്കനാട് സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ കെ.ആർ ജയന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ടി.പി. സുരേഷ് ബാബു .സി.പി.എം ജില്ലാ സെക്രട്ടറിസി.എൻ. മോഹനൻ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ബി. രമേഷ് , ജോജി കുട്ടുമ്മൽ, ഷൈലജ,കെ.എ. അബ്ദുൾ ഹമീദ്, പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സജിത മഠം ത്തിൽ രചിച്ച നാടകം ഷീ ആർക്കൈവ്, കലാജാഥ സംഘത്തിന്റെ വിൽപ്പാട്ട് എന്നിവ വേദിയിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |