കൊച്ചി: ബിനാലെയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നടത്തുന്ന മലയാളം ചലച്ചിത്രമേളയുടെ ഉദ്ഘാടനം നാളെ (20) വൈകിട്ട് ഏഴിന് ഫോർട്ടുകൊച്ചി കബ്രാൾയാർഡ് ബിനാലെ പവിലിയനിൽ നടക്കും. 25 വരെ തുടരുന്ന മേളയിൽ ദിവസവും വൈകിട്ട് 7.30നാണ് പ്രദർശനം. പ്രവേശനം സൗജന്യം.
അക്കാഡമി ചെയർമാൻ രഞ്ജിത് ക്യൂറേറ്റ് ചെയ്യുന്ന മേളയിൽ താര രാമാനുജൻ സംവിധാനം ചെയ്ത 'നിഷിദ്ധോ'യാണ് ഉദ്ഘാടന ചിത്രം.
വിഘ്‌നേശ് പി. ശശിധരന്റെ 'ഉദ്ധരണി', കൃഷ്‌ണേന്ദു കലേഷിന്റെ 'പ്രാപ്പെട', സജാസ് റഹ്മാനും ഷിനോസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത 'ചവിട്ട്', അടൽ കൃഷ്ണന്റെ 'വുമൺ വിത്ത് എ മൂവി കാമറ', പ്രതീഷ് പ്രസാദിന്റെ 'നോർമൽ' എന്നീ ചിത്രങ്ങൾ തുടർ ദിവസങ്ങളിൽ പ്രദർശിപ്പിക്കും.
ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി മാറുന്ന കാലത്തെ മലയാളം സിനിമ എന്ന വിഷയത്തിൽ ദേശിയ സെമിനാറിൽ പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായ സി.എസ്. വെങ്കിടേശ്വരൻ, ജേർണലിസ്റ്റും എഴുത്തുകാരിയുമായ അന്ന വെട്ടിക്കാട്, സംവിധായകനും നിരൂപകനുമായ രാജേഷ് രാജാമണി എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി സംവിധായകനും നിരൂപകനുമായ രാജേഷ് ജെയിംസ് മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |