തൃപ്പൂണിത്തുറ: ഉദയം പേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മർച്ചന്റ്സ് യൂത്ത് വിംഗ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഹെൽത്ത് കാർഡ് വിതരണവും ഉദയം പേരൂർ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിലേയ്ക്ക് ആരോഗ്യപരിപാലന ഉപകരണ വിതരണവും നടത്തി. യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജഹാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ യൂത്ത് വിംഗ് പ്രസിഡന്റ് ജിസ്‌മോൻ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് രാധികാ മഞ്ചേഷ്, സിസ്റ്റർ ഷാനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |