കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വാർഷിക പൊതുയോഗം നടത്തി. ഫാ. വർഗീസ് പൊട്ടയ്ക്കൽ
അദ്ധ്യക്ഷത വഹിച്ചു. സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഫാ. സിബിൻ മനയമ്പിള്ളി കണക്കുകൾ അവതരിപ്പിച്ചു. അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. പോൾ മാടശേരി, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായൻ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ. കുരുവിള മരോട്ടിക്കൽ, പി.പി. ജറാർഡ്, അഡ്വ. ചാർലി പോൾ, സിജോ പൈനാടത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |