കൊച്ചി: കോടതി നിർദ്ദേശമുണ്ടായിട്ടും 2014 സെപ്തംബർ 1ന് മുമ്പ് വിരമിച്ചവരുടെ പി.എഫ് പെൻഷൻ തടഞ്ഞുവയ്ക്കുന്ന ഇ.പി.എഫ്.ഒ നടപടി പ്രതിഷേധാർഹമാണെന്നും പെൻഷൻ ഉടൻ നൽകണമെന്നും സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ പ്രസിഡന്റ് രവി കുറ്റിക്കാട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.എ. അലക്‌സാണ്ടർ, കെ.കെ. മധുസൂദനൻ നായർ, കെ.എച്ച്.എം.അഷറഫ്, അഷറഫ് പാനായിക്കുളം, പി.എ. മെഹബൂബ്, കെ.കെ. ഗോപാലൻ, പി.വി. കൃഷ്ണൻ, വി.ആർ. രാജ്‌മോഹൻ, അബ്ദുള്ള മട്ടാഞ്ചേരി, എസ്.കൃഷ്ണൻകുട്ടി, എൻ.ജെ. സെബാസ്റ്റ്യൻ, ഇ.ഒ. വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |