കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജു കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണം ഐ ബാങ്കും സംയുക്തമായി മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം ഏർപ്പെടുത്തി.
നേത്രപടല അന്ധത സമൂഹത്തിൽ നിന്ന് നിർമ്മാർജനം ചെയ്യുന്നതിന്റെ മരണം സംഭവിക്കുന്ന രോഗികളിൽ നിന്ന് അവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ നേത്രപടലം നീക്കം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നേത്രപടല അന്ധത അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യമായ നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |