SignIn
Kerala Kaumudi Online
Saturday, 20 April 2024 8.43 AM IST

ഒന്നാം ക്ലാസിന് ആറ് വയസ് : ആശങ്കയിൽ രക്ഷിതാക്കളും മാനേജ്മെന്റുകളും

sts-one

കൊച്ചി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് പൂർത്തിയാകണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡത്തിൽ വിയോജിച്ച് സ്കൂൾ മാനേജ്മെന്റുകളും അദ്ധ്യാപക സംഘടനകളും. ഈവർഷം തന്നെ നിബന്ധന കർശനമാക്കുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അഞ്ചാം വയസിൽ യു.കെ.ജി പൂർത്തിയാക്കിയ കുട്ടികൾ ഒരുവർഷം വെറുതേയിരിക്കേണ്ടി വരുമോ അടുത്തവർഷം അതേ സ്‌കൂളിൽ ഒന്നാം ക്‌ളാസിൽ തുടരാനാകുമോ തുടങ്ങിയവയാണ് ആശങ്കകൾ.

എൽ.കെ.ജിയും യു.കെ.ജിയും പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കാൻ സ്‌കൂളുകൾക്കാവില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ എൽ.കെ.ജിയും യു.കെ.ജിയും ഇല്ലാത്തതിനാൽ അവർക്ക് ബുദ്ധിമുട്ടില്ല. സി.ബി.എസ്.ഇ സ്‌കൂളുകളോട് അനുബന്ധിച്ചു നടത്തപ്പെടുന്ന കെ.ജി ക്ലാസുകളിൽ നിന്ന് യു.കെ.ജി കഴിഞ്ഞവർ 5 വയസ് മാത്രം പൂർത്തിയാക്കിയവരാണ്. 6 വയസ് പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചാൽ ഒരുവർഷം നഷ്ടമാകും.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ചു 5 വയസ് പൂർത്തിയായ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്നതിന് നിയമ തടസമില്ലെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകൾ പറയുന്നു. സി.ബി.എസ്.ഇ സ്കൂളുകളിൽ പ്രവേശനം ആരംഭിച്ചതിനാൽ പുതിയ നയം നടപ്പാക്കുന്നത് ആശങ്ക സൃഷ്ടിക്കും.

ദേശീയ വിദ്യാഭ്യാസ നയം 2020

അടിസ്ഥാന വിദ്യാഭ്യാസം : പ്രീ സ്‌കൂൾ/അങ്കണവാടി, എൽ.കെ.ജി, യു.കെ.ജി: 3 വർഷം. 3-6 വയസ്,

ക്‌ളാസ് 1, 2 : 2 വർഷം. 6-8 വയസ്

പ്രിപ്പറേറ്ററി : ക്‌ളാസ് 3, 5 : 3 വർഷം. 8-11 വയസ്

മിഡിൽ : ക്‌ളാസ് 6, 7,8 : 3 വർഷം. 11-14 വയസ്.

സെക്കൻഡറി : ക്‌ളാസ് 9,12: 4 വർഷം. 11-18

''പുതിയ മാനദണ്ഡം അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണിത്. സി.ബി.എസ്.ഇ ചെയർമാനും സംസ്ഥാന സർക്കാരിനും നിവേദനം നൽകി.""

ടി.പി.എം. ഇബ്രാഹിം ഖാൻ

സംസ്ഥാന പ്രസിഡന്റ്

സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ

''പുതിയ നിയമം സ്കൂളുകളെ പ്രതികൂലമായി ബാധിക്കും. യു.കെ.ജി പൂർത്തിയായി അഞ്ചാം വയസിൽ ഒന്നാം ക്ലാസിൽ ചേരാനിരിക്കുന്ന കുട്ടികളെയും ബാധിക്കും. സാവകാശം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കും.""

ടി.യു. സാദത്ത്

സംസ്ഥാന സെക്രട്ടറി

കെ.പി.എസ്.ടി.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FIRST CLASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.