കൊച്ചി: ഇ.എസ്.ഐ കോർപ്പറേഷന്റെ 71-ാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 10വരെ ദ്വൈവാര സേവന പരിപാടി ആരംഭിച്ചു. ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇൻഷ്വറൻസ് ഗുണഭോക്താവ് കെ.കെ.സന്ധ്യ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രശാന്ത കുമാർ മെയ്തി, അസി. മെഡി. സൂപ്രണ്ട് ഡോ. കെ.ഐ. പ്രേംലാൽ, ഡോ. സുമാ ദേവി, ഡോ. കരൺ സിങ്ങ് സോളങ്കി, ഡോ. പി.ആർ. മധു, ഡോ. റിൽഷ, ലിസി ആന്റണി, ടി. സലിൽ എന്നിവർ പങ്കെടുത്തു. ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസ്, പരാതിപരിഹാരം, ആയുഷ് ദിനാചരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |